ശിവഗിരിയെ നശിപ്പിക്കാനുള്ള ഗൂഢനീക്കം ചെറു ക്കണം-നടയറ ജുംആ-മസ്ജിദ് ചീഫ് ഇമാം

IMG-20230621-WA0131

വർക്കല : വർക്കലയിലും അനുബന്ധപ്രദേശങ്ങളിലും വികസനക്കുതിപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ വ്യാപാര വ്യവസായ കാർഷികമേഖലയെ ദോഷകരമായി ബാധിക്കുന്ന നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും, മതസൗഹാർദ്ദത്തിന്റെ കേന്ദ്രമായ ശിവഗിരിയെ നശിപ്പിക്കാനുള്ള ഗൂഢനീക്കം ചെറുക്കണമെന്നും നടയറ ജുംആ മസ്ജിദ് ചീഫ് ഇമാം സഹദുദ്ദീൻ നിസാമി അഭിപ്രായപ്പെട്ടു. പാരിപ്പള്ളി-വർക്കല ശിവഗിരി-റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുക്കടയിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ പതിനേഴാം ദിവസമായ ബുധനാഴ്ച നടന്ന സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കടയിൽ അടിപ്പാത നിർമ്മിച്ച് പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന് ഇമാം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

റോഡ് സംരക്ഷണ സമിതി നടയറ മേഖലാ കമ്മിറ്റി ചെയർമാൻ വൈ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
നടയറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് നസീർ, വർക്കല നഗരസഭ കൗൺസിലർ ബിന്ദു തിലകൻ, സമിതി നടയറ മേഖലാ കോ-ഓർഡിനേറ്റർ റഫീഖ്, മുൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിസാർ, ഇഖ്ബാൽ, ഷിബു.കെ, ബദറുദ്ദീൻ, സജീവ്, എ.കെ സുൽഫിക്കർ, ഫിറോസ് ബാബു, റഹീം ചരുവിള തുടങ്ങിയവർ സംസാരിച്ചു. റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ വി. മണിലാൽ അഡ്വ. എസ്.ആർ അനിൽകുമാർ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.
വ്യാഴാഴ്ച കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്. എസ്.പി. യു) കല്ലുവാതുക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികൾ പ്രശസ്ത കവി സി.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!