സമ്പൂർണ്ണ യോഗാ നഗരത്തിനായി ആറ്റിങ്ങലിൽ ആയുഷ് ക്ലബുകൾ രൂപീകരിക്കും

IMG-20230621-WA0042

ആറ്റിങ്ങൽ: അന്താരാഷ്ട്ര യോഗദിനാചരണത്തിൽ ആയുഷ് ക്ലബിന്റെ നഗരസഭാതല ഉദ്ഘാടനം നടന്നു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ യോഗ നഗരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ വാർഡുതല ആയുഷ് ക്ലബുകൾ രൂപീകരിക്കും. 9 മുതൽ 11 പേരടങ്ങുന്ന കമ്മറ്റിയായിരിക്കും ക്ലബിന്റെ പ്രവർത്തനങ്ങൾ നീയന്ത്രിക്കുന്നത്. ക്ലബിന്റെ പ്രസിഡന്റായി വാർഡ് കൗൺസിലറും വൈസ് പ്രസിഡന്റൊയി യോഗവിദഗ്ധനും, കൺവീനറായി പ്രദേശത്തെ ആരോഗ്യ പ്രവർത്തകരും ചുമതലയേൽക്കും. ക്ലബിന്റെ പ്രവർത്തനങ്ങൾ ദൃഢപ്പെടുത്തുന്നതിനു വേണ്ടി എല്ലാ മാസവും വിലയിരുത്തൽ കമ്മറ്റിയും കൂടും. ചികിൽസയെക്കാൾ ഉത്തമം പ്രതിരോധമെന്ന ആശയം മുൻനിർത്തിയാണ് പരമ്പരാഗത ചികിൽസാ സമ്പ്രദായത്തിൽ ഉൾപ്പെട്ടിരിക്കുന്ന യോഗയെ ജനകീയവത്കരിക്കാനായി അധികൃതർ തയ്യാറാവുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ജി.എൽ.നിമി സ്വാഗതം പറഞ്ഞു. സിദ്ധ സീനിയർ മെഡിക്കൽ ഓഫീസർ വിബി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹോമിയൊ വിഭാഗം ആർഎംഒ ഡോ.ജോഷില ഖൈതാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർമാരായ ആർഎസ്.അനൂപ്, കെപി.രാജഗോപാലൻ പോറ്റി, പിടിഎ പ്രസിഡന്റ് റ്റിഎൽ.പ്രഭൻ, വൈസ് പ്രസിഡന്റ് ജിബി.ജി.ആർ, എസ്എംസി ചെയർമാൻ ശ്രീകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സുജാറാണി യോഗത്തിനു നന്ദിയും പറഞ്ഞു. യോഗാ ഇൻസ്ട്രക്ടർ അനുമോഹന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ വിദ്യാർത്ഥികളും പ്രദേശത്ത് യോഗ അഭ്യസിക്കുന്ന മുതിർന്ന സ്ത്രീകളും രക്ഷകർത്താക്കളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!