അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പള്ളിക്കൽ ഗവ: ആയുർവേദ ഡിസ്‌പൻസറിയുടെ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ )ആഭിമുഖ്യത്തിൽ യോഗദിനാചാരണവും യോഗക്ലബ് ഉദ്ഘാടനവും നടന്നു. യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ. ആർ അധ്യക്ഷയായ ചടങ്ങിൽ പള്ളിക്കൽ ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോക്ടർ ഈന. ഡി യോഗയുടെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു.
പള്ളിക്കൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് എം മാധവൻ കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജു. എസ്. എസ് എന്നിവർ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും യോഗ ക്ലബ്ബുകൾ ആരഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.യോഗ ദിനചാരണത്തോടനുബന്ധച്ച് പകൽക്കുറി ഹയർ സെക്കന്ററി സ്കൂളിലും മൂതല എൽ പി സ്കൂളിലും പള്ളിക്കൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലെ യോഗ ഇൻസ്‌ട്രക്ടർ ലിജ. എൽ യോഗക്ലാസ് നയിച്ചു.