കിളിമാനൂർ : കാരേറ്റ് സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചു. കാരേറ്റ് പേടിക്കുളം വാർഡ് 14പി എസ് മന്ദിരത്തിൽ പ്രകാശ് സുധ ദമ്പതികളുടെ മകൻ പ്രദീപ് കുമാർ (39) ആണ് മറിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത് .