നെടുമങ്ങാട് : നെടുമങ്ങാട്, കരകുളം, അഴിക്കോട് സ്കൂൾ പരിസരങ്ങളിലും മറ്റും നിരോധിത പുകയില ഉൽപ്പന്നങ്ങളും മറ്റു ലഹരി മരുന്നുകളും വില്പന നടത്തിയ അഴിക്കോട് കാരമൂട് സ്വദേശി (വെമ്പായം കൊഞ്ചിറ ഇപ്പോൾ താമസം )ഷംനാദിനെ നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റ്റി. സജിത്തും സംഘവും ചേർന്ന് പിടികൂടി. ഇയാളുടെ കൈയിൽ നിന്നും 9 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. കാലങ്ങളായി ഷംനാദ് വില്പന നടത്തി വരികയായിരുന്നു. 2 മാസങ്ങൾക് മുൻപ് അരുവിക്കര പോലീസ് ഇയാളുടെ വാഹനം സഹിതം അറസ്റ്റ് ചെയ്തിരുന്നു. അഴിക്കോട് ഭാഗത്തുള്ള 3 സ്റ്റാർ ഹോട്ടൽ എന്ന പേരിൽ പുതുതായി തുടങ്ങിയ ഹോട്ടലിന്റെ മറവിലായിരുന്നു കച്ചവടം.