തക്ഷശില ലൈബ്രറി വായനക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. വായനവാരാചരണത്തിന്റെ ഭാഗമായി കിഴുവിലം ജി.വി.ആർ.എം.യു.പി എസ്സിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ലാടനം ചെയ്തു.
കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ അതിഥിയായി. കുട്ടികളുടെ കാവ്യാലാപനം, കഥാവതരണം എന്നിവ നടന്നു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ലൈബ്രറി സെക്രട്ടറി ശ്യാംകൃഷ്ണ അധ്യക്ഷനായി. പ്രസിഡന്റ് ജയകുമാർ ജോയിന്റ് സെക്രട്ടറി ആർ.ശ്രീജിത്ത് , അദ്ധ്യാപിക രഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു.