ആദ്യമായി ഇന്ത്യയിൽ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് കേരളത്തിൽ,  മത്സരം പൊന്‍മുടിയില്‍

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു . പൊന്മുടിയിലാണ് ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 26 മുതൽ 29 വരെയാണ് മത്സരങ്ങൾ.

30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം പുരുഷ-വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കാണ് പൊൻമുടി വേദിയാവുക . 2024-ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള ഏഷ്യയിലെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങൾ കൂടിയാണിത്. ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ മത്സരങ്ങളിൽ പങ്കെടുക്കും

6 ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന “ഡൗൺ ഹിൽ മത്സരങ്ങളും 4 കിലോമീറ്റർ ദൈർഘ്യം വരുന്ന “ക്രോസ് കൺട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണം.

മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.കേരളത്തെ ലോക കായിക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ ലഭിച്ച അവസരമാണിതെന്ന് മന്ത്രി പറഞ്ഞു.ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്ങ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.കേരള സൈക്ലിംഗ് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. യോഗത്തിൽ സംസ്ഥാന കായിക യുവജന വകുപ്പ് ഡയറക്ടർ എസ് പ്രേം കൃഷ്ണൻ , സി സി എഫ് ജസ്റ്റിൻ മോഹൻ , സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി,സൈക്ലിങ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ് എസ് സുധീഷ് കുമാർ ,കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡൻറ് ബി.ജയപ്രസാദ് ,അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കരമന ജയൻ നന്ദി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!