പഴയകുന്നുമ്മേൽ: മുൻ എംഎൽഎയും സിപിഐ എം നേതാവുമായ അഡ്വ ബി സത്യന്റെ മകൻ എസ് ബോബി വിട്ടുപിരിഞ്ഞിട്ട് ഇന്ന് ആറുവർഷം തികയുകയാണ്. പതിവുപോലെ തന്നെ അദ്ദേഹം കൂടി മുൻകൈ എടുത്ത് ആരംഭിച്ച പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ നിയത്രണത്തിലുള്ള തട്ടത്തുമല ബഡ്‌സ് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. എസ് ബോബി മെമ്മോറിയൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ എന്ന പേര് നാമകരണം ചെയ്തു. അതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ നിർവഹിച്ചു. എംഎൽഎ ആയിരുന്ന സന്ദർഭത്തിൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം എഴുപത് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ സ്കൂൾ നിർമിച്ചത്. അതിനുശേഷമാണ് പഞ്ചായത്ത് ഭരണസമിതി ഇതിനു ബോബിയുടെ പേര് നാമകാരണം ചെയ്തത് രക്ഷിതാക്കളും 50 കുട്ടികളും അടക്കം അധ്യാപകരും ചേർന്ന് വളരെ മാതൃകപരമായി ചേർന്ന് നടത്തുന്ന സ്ഥാപനമാണിത്. ഇത് ഭാവിയിൽ ഇങ്ങനെ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി വളർന്നുവരുന്ന ഒരു സ്ഥാപനം ആയി മാറ്റിയെടുക്കാൻ എല്ലാവരുടെയും സഹായസഹകരണം അഭ്യർത്ഥിക്കുന്നതായി അഡ്വ ബി സത്യൻ പറഞ്ഞു .
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സിബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. എൽ. അജീഷ്, മെമ്പർമാരായ ഗിരിജ, സലിൽ, അജ്മൽ, ദീപ,സി. ഡി. എസ് വൈസ് ചെയർപേഴ്സൺ പ്രവിത. പി, സ്കൂൾ ടീച്ചർമാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.