പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി. പൂവച്ചൽ സ്വദേശി 22 കാരൻ തൗഫീഖാണ് മരിച്ചത്. ഇന്നലെ രാവിലെ 9:30 മണിയോടെ മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ സഹായതോടെ കരയിലെത്തിച്ച മൃതദ്ദേഹം കഠിനംകുളം പോലീസ് സ്ഥലത്തെത്തി ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. പൂവച്ചൽ മുളയങ്കോട് സ്ഥിരതാമസകാരനായ യുവാവ് പെരുമാതുറയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്.കഴിഞ്ഞ ദിവസം 7 മണിയോടെയാണ് തൗഫീഖിനെ കാണാതായത്. യുവാവ് മാനസ്സിക പ്രശ്നമുള്ളയാളാണ് എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും.