കല്ലമ്പലം : പഞ്ചായത്തും സർക്കാരും മാലിന്യം വലിച്ചെറുയുന്നെത്തിനെതിരെ ബോധവത്കരണം നടത്തുമ്പോൾ, ഇന്നു പുലർച്ചക്ക് മണബൂർ ഗ്രാമപഞ്ചായത്തു അഞ്ചാം വാർഡിൽ കടുവയിൽ തോട്ടയ്ക്കാട് സൗഹൃദ റസിസഡൻസ് റോഡിന്റെ ദേശീയ പാതാ ഭാഗത്തു സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി. കുറ്റക്കാർക്ക് എതിരെ നിയമ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ദുർഗന്ധം മൂലം സമീപവാസികളും കൽനടയാത്രക്കാരായ സ്കൂൾ കുട്ടികളും പൊതുജനങ്ങളും ദുരിതത്തിലാണ്.