കവലയൂർ മൂങ്ങോട് വെട്ടുകാട് കായലിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി.
കുളമുട്ടം പ്ലാവില വീട്ടിൽ രാജു (62)വിന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. കയ്യും കാലും പ്ലാസ്റ്റിക് കയർ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞദിവസം മുതൽ കാണ്മാനില്ല എന്ന പരാതിയുണ്ട്. വീടിന് മുൻവശത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറും കാണുന്നില്ലായിരുന്നു. വൈകുന്നേരത്തോടെയാണ് വെട്ടുകാട് കായലിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും ഉണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു. രാജുവിന്റെ വീടിന് സമീപത്തായുള്ള ആൾതാമസം ഇല്ലാത്ത പഴയ ഒരു വീട്ടിലായിരുന്നു സാധാരണ കിടന്നുറങ്ങിയിരുന്നത്. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.