കടയ്ക്കാവൂർ: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കടയ്ക്കാവൂർ ജനമൈത്രി പോലീസും കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തും കടയ്ക്കാവൂർ ആയുർവേദ ഹോസ്പിറ്റലും കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസിലെ എസ്. പി. സി. കുട്ടികളും ചേർന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ വച്ച് യോഗ സംഘടിപ്പിച്ചു. യോഗയുടെ ഉദ്ഘാടനം ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന രാജീവ് അധ്യക്ഷത വഹിച്ചു. കടക്കാവൂർ ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) സ്വാഗതം പറഞ്ഞ യോഗത്തിൽ ഡോക്ടർ സന്തോഷ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും യോഗ ക്ലാസ് എടുക്കുകയും ചെയ്തു. കടക്കാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു എസ് എസ്,സിവിൽ പോലീസ് ഓഫീസർ മനോജ്,എസ് പി സി അധ്യാപകരായ വിനോദ് മോഹൻദാസ്, അജിത,തുടങ്ങിയവർ ആശംസകൾ പറഞ്ഞു.ആയുർവേദ ഹോസ്പിറ്റലിലെ സ്റ്റാഫുകളും പോലീസ് ഉദ്യോഗസ്ഥരും എസ്പിസി കുട്ടികളും അടക്കം നൂറോളം പേർ യോഗയിൽ പങ്കെടുത്തു.