റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം മൂന്നാഴ്ച പിന്നിട്ടു

IMG-20230623-WA0091

വർക്കല : മുക്കടയിൽ അടിപ്പാത നിർമ്മിക്കണമെന്നും, വർക്കല ശിവഗിരി യിലേക്കുള്ള പാത കെട്ടിയടയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം മൂന്നാഴ്ച പിന്നിട്ടു. വെള്ളിയാഴ്ച റോഡ് സംരക്ഷണ സമിതി ചാവർകോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കടയിൽ നടന്ന ധർണ്ണ പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനു മായ ജലകുമാർ ഉദ്ഘാടനം ചെയ്തു. റോഡ് സംരക്ഷണ സമിതി ചാവർകോട് മേഖലാ കമ്മിറ്റി ചെയർമാൻ ചാവർകോട് ഹരിലാൽ അധ്യക്ഷത വഹിച്ചു.

ഷോണി ജി. ചിറവിള, ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക ടീച്ചർ, ജയലക്ഷ്മി, സമിതി മേഖലാ ഭാരവാഹികളായ സ്റ്റാർസി, ജയകുമാർ അനിൽ ഗോവിന്ദ്, രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
സത്യാഗ്രഹ സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച വർക്കല മേഖലയിലെ സംഗീത കൂട്ടായ്മ “പ്രതിഷേധ ഗാനാഞ്ജലി” അർപ്പിച്ച് റോഡ് സംരക്ഷണ സമിതിയുടെ നാലാം വാരത്തിലേക്ക് കടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!