തീരദേശ മേഖലയിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറ്റം ലഭിച്ച ഡോക്ടർമാർക്ക് നാട്ടുകാരുടെ യാത്രയയപ്പ്

IMG-20230625-WA0046

തീരദേശ മേഖലയിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറ്റം ലഭിച്ച ഡോക്ടർമാർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ ഉഷ്മളമായ യാത്രയയപ്പ് നൽകി. ചിറയിൻകീഴിലെ പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആറ് വർഷമായി മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ഡോക്ടർ അർണോൾഡ് ദീപക്കിനും ഡോക്ടർ എസ് വീണക്കും നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ഉഷ്മളമായ യാത്രയയപ്പ് ചടങ്ങ് ഒരുക്കിയത്.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലകളിൽ ആരോഗ്യ- സമൂഹിക രംഗങ്ങളിൽ ഡോക്ടർന്മാരുടെ സേവനം പഞ്ചായത്ത് പ്രസിഡൻ്റ് നന്ദി പൂർവ്വം സ്മരിച്ചു.

പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ഡോ അർണോൾഡ് ദീപക് വേളി കുടുംബാരോഗ്യ കേന്ദ്രത്തിലും, ഡോ വീണ വെമ്പായം പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് തുടർന്ന് സേവനം അനുഷ്ടിക്കുക,

ചടങ്ങിൽ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു അധ്യക്ഷനായി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ സരിത, എം.അബ്ദുൽ വാഹിദ്, ജനപ്രതിനിധികൾ, രാഷ്ട്രിയ – സാംസ്കാരിക സംഘടന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!