എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ടൗൺ വാർഡ് കൗൺസിലർ ബിനുവിന്റെയും രാമചന്ദ്രന്റെയും മകൾ ഗൗരി രാമചന്ദ്രനെയും, ബി.ഡി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആഷിഖിനെയും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ സുഖിൽ സ്നേഹോപഹാരം കൈമാറി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ ദാസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ആദർശ്, എക്സിക്യൂട്ടീവ് അംഗം സുജീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.