ചെറുന്നിയൂരിൽ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനവും യോഗവും

കെ. പി. സി. സി. പ്രസിഡന്റ്‌ കെ. സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ ചെറുന്നിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

അമ്പിളിച്ചന്ത ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചെറുന്നിയൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി എം. ജോസഫ് പെരേര, ഡി. സി. സി. മെമ്പറന്മാരായ എം. ജഹാംഗീർ, താന്നിമൂട് എസ്. സജീവൻ, ഡി. രാധാകൃഷ്ണൻ, കെ. വിക്രമൻ നായർ, മനോജ്‌ രാമൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ എസ്. ശശികല,ഷേർലി ജെറോൺ,എ. നാസറുള്ള, എസ്. ജയപ്രകാശ്, എഡ്മാൻഡ് പെരേര, കെ. രാജേന്ദ്ര ബാബു,ബിജുലാൽ, സത്യപാലൻ, സുദർശനൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!