ആഗസ്റ്റ് 4 മുതൽ13 വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവ് മുന്നൊരുക്കത്തിന്റെ ഭാഗമായി വർക്കല സോൺ പ്രാസ്ഥാനിക നേതൃസംഗമം ആലംകോട് ഹാരിസൺ പ്ലാസയിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് വർക്കല സോൺ പ്രസിഡന്റ് മൻസൂറുദ്ദീൻ ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹുസൈൻ ബാഫഖിയുടെ പ്രാർത്ഥനയോടെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ആലംകോട് ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് ദേശീയ കൗൺസിൽ അംഗം റാഫി നെടുമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ത്വാഹാ മഹ്ളരി, ജാബിർ ഫാളിലി നടയറ, ഷാഹുൽ ഹമീദ് സഖാഫി ബീമാപള്ളി, അബ്ദുൽ സലാം അഹ്സനി, റാഫി ആലംകോട്, സിദ്ദീഖ് ജൗഹരി, നൗഫൽ സിആർപിഎഫ്, അനീസ് സഖാഫി, നിജാസ് എന്നിവർ സംസാരിച്ചു.
എസ് വൈ എസ് വർക്കല സോൺ ജന.സെക്രട്ടറി നൗഫൽ മദനി സ്വാഗതവും എസ് എസ് എഫ് വർക്കല ഡിവിഷൻ പ്രസിഡന്റ് ജസീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.