കല്ലുവാക്കോണം – ചെന്നാട്ടുകോണം റോഡ് പുനരുദ്ധാരണത്തിന് തുടക്കമായി

വെള്ളനാട്‌ ഗ്രാമപഞ്ചായത്തിലെ കല്ലുവാക്കോണം- ചെന്നാട്ടുകോണം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമീണ റോഡുകളുടെ പുനുരുദ്ധാരണം മറ്റ് എല്ലാ വികസനപ്രവർത്തനങ്ങൾക്കും നൽകുന്ന അതേ പ്രാധാന്യത്തോടെ കാണുക എന്നതാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. ആസ്തി വികസനഫണ്ട്‌ ചിലവഴിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പരിഗണനയ്ക്ക്‌ അപ്പുറം വികസന പ്രവർത്തനങ്ങൾക്ക്‌ ആണ്‌ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 35 ലക്ഷം രൂപയാണ് പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്. പൂതംകോട്‌ കോളേജ്‌ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌ അംഗം മെർലിൻ, ബ്ലോക്ക്‌ അംഗം കമൽ രാജ്‌, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!