വർക്കല : ശിവഗിരി യിലേക്കുള്ള പാത അടയ്ക്കുന്നത് കടുത്ത ഗുരുനിന്ദയാണെന്നും, ദക്ഷിണകാശി എന്നറിയപ്പെടുന്ന വർക്കലക്ഷേത്രത്തിലേക്കെത്തുന്ന ഭക്തർക്കും ലോക വിനോദസഞ്ചാര ഭൂപടത്തിലുൾപ്പെട്ട പാപനാശം ക്ലിഫ് അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തുന്ന വിദേശിയരു ൾപ്പെടെ പതിനായിരക്കണക്കിന് തദ്ദേശ വിനോദ സഞ്ചാരികൾക്കും, ശിവഗിരിയിലേക്കുള്ള ശ്രീനാരായണ ഭക്തർക്കും ഏതാണ്ട് 15 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ചു വർക്കയിലെത്തേണ്ടി വരുന്നത് വേദനാജനകമാണെന്നും എൻ.സി.പി ദേശീയ നിർവ്വാഹക സമിതി അംഗം വർക്കല ബി. രവികുമാർ അഭിപ്രായപ്പെട്ടു. പാരിപ്പള്ളി-വർക്കല- ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 ദിവസമായി നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് “വർക്കല ക്ലബ്ബിന്റെ” നേതൃത്വത്തിൽ മുക്കടയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡി.പി.ആറും അലൈൻമെന്റും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്ന തല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുക്കടയിൽ അടിപ്പാത നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വർക്കല ബി.രവികുമാർ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
വർക്കല ക്ലബ്ബ് പ്രസിഡന്റ് ലജിലാൽ അധ്യക്ഷത വഹിച്ചു. സുനിൽ കുമാർ, റിട്ട. ആർ.ഡി.ഒ ചന്ദ്രസേനൻ, ഗായകൻ റെജി ശിവദാസ്, ബലറാം, അഡ്വ. കൃഷ്ണകുമാർ, ജ്യോതി, ബിനു, അരുൺ ഭാസി, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
സമര സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ. അനിൽകുമാർ, വി.മണിലാൽ, പാരിപ്പള്ളി വിനോദ്, ഷോണി ജി. ചിറവിള എന്നിവർ നേതൃത്വം നൽകി.
വ്യാഴാഴ്ച അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണ്ണ സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം പുതിയപാലം മോഹൻ ഉദ്ഘാടനം ചെയ്യും.