ചിറയിൻകീഴ്: ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ അറസ്റ്റിൽ. അഴൂർ വാർവിളാകം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടം വീട്ടിൽ ഷാഫി(33) ആണ് ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ ആയത്. ഇയാൾക്കെതിരെ വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, തുടങ്ങി 15 ഓളം കേസുകൾ ഉണ്ട്.
മുട്ടപ്പലം സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ നിന്നും 30 പവൻ സ്വർണ്ണവും ഡയമണ്ട് നെക്ലേസ്, ഡയമണ്ട് കമ്മൽ 85000രൂപ, 1800 രൂപ വിലവരുന്ന 300 സിങ്കപ്പൂർ ഡോളർ, 60000 രൂപ വിലവരുന്ന സാംസഗ് കമ്പനിയുടെ ഫോൺ എന്നിവ 30-05-2023 തീയതി രാത്രി വീട് കുത്തി തുറന്നു മോഷണം നടത്തിയ കേസിലാണ് ഇപ്പോൾ പിടിയിലായത്.
ജില്ലാ പോലീസ് ധാവി ശില്പ ഡി ഐ. പി സ്, ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാർ ടി, ചിറയിൻകീഴ് ഇൻസ്പെക്ടർ കണ്ണൻ കെ, സബ് ഇൻസ്പെക്ടർ മാരായ സുമേഷ് ലാൽ, അനൂപ് എൽ, മനോഹർ ജി, അരുൺ കുമാർ കെ ആർ, എ എസ് ഐ ഷജീർ, സി പി ഓ ബിനു ഷാഡോ പോലിസ് അംഗങ്ങൾ ആയ സബ് ഇൻസ്പെക്ടർ ഫിറോസ്, എ എസ് ഐ ദിലീപ് സി പി ഓ സുനിൽ രാജ് എന്നിവരുടെ കൂട്ടായ പ്രയത്നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.