കല്ലമ്പലത്ത് നിർമാണം നടക്കുന്ന വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി

images (24)

കല്ലമ്പലം: കല്ലമ്പലം ജംഗ്ഷന് സമീപം ദേശീയ പാതയ്ക്ക് അരികിൽ റഹിം മൻസിലിൽ റിയാസ് എന്ന വ്യക്തിയുടെ പുതുതായി പണിയുന്ന വീടിന്റെ രണ്ടാം നിലയുടെ കോൺക്രീറ്റിനായി തട്ടിന്റെ പണി നടന്ന് കൊണ്ടിരിക്കവേ മുകളിൽ നിന്നും റെജി (37) എന്നയാൾ അബദ്ധവശാൽ ഒന്നാം നിലയുടെ മേൽക്കൂരയിൽ നിന്ന് വീണു. താഴെ നിന്നും ഒന്നാം നിലയിലേക്ക് പടികൾ നിർമ്മിച്ചിട്ടില്ലായിരുന്നു. കല്ലമ്പലം അഗ്നിരക്ഷാ സേന അതി സാഹസികമായി റെജിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാർ .സി.എ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ . ജി, എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മാരായ സജികുമാർ . ടി.ആർ, ശംഭു. എം, മിഥേഷ് . എസ്. നിഷാന്ത് ഡി.എൽ, പ്രവീൺ. പി ഹോംഗാർഡ് ജയചന്ദ്രൻ . ജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!