സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന തരിശുനില നെൽകൃഷിയുടെ ഞാറ് നടീൽ ഉദ്ഘാടനം പിരപ്പമൺകാട് ഏലായിൽ വച്ച് ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ
ബഹു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക നിർവഹിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി.ജയശ്രീ, വാർഡ് മെമ്പർ ഷൈനി, ബാങ്ക് ഭരണസമിതി അംഗങ്ങൾ, പാടശേഖരസമിതി ഭാരവാഹികളായ സദാശിവൻ നായർ, എ.അൻഫാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ജെ.എസ്. ബിന്ദുമോൾ നന്ദി പറഞ്ഞു.