ജനങ്ങള്‍ ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശോഭാ സുരേന്ദ്രന്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശോഭ മത്സരിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് വി മുരളീധരൻ മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് ശോഭയുടെ പ്രതികരണം.
ബിജെപിയില്‍ ഒരിടത്തും ഒരാളെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കസേരയില്‍ ഇരുന്നില്ലെങ്കിലും പണി എടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. അതിനിടെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത യോഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്നാണ് ശോഭ പറഞ്ഞു. ബിജെപിയുടെ വിളിക്കാത്ത യോഗത്തില്‍ പോയാല്‍ ഒരു പ്രശ്‌നവുമില്ലെന്നും കുടുംബത്തെക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നിലയിലാണ് ഇതുവരെ പ്രവര്‍ത്തിച്ചത്, അതുകൊണ്ട് ഏത് വേദിയിലും കയറി ചെല്ലാന്‍ കഴിയും, അവര്‍ കൂട്ടിച്ചേര്‍ത്തു.