ആറ്റിങ്ങൽ പൊയ്കമുക്കിൽ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.

ei5UYK767866

ആറ്റിങ്ങൽ പൊയ്കമുക്ക് ലക്ഷ്മിവിള ഭാഗത്ത് മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വളവ് തിരിഞ്ഞു വന്ന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റ ബഡ്‌സ് സ്കൂൾ ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, ടീച്ചർ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ്സിൽ മൂന്ന് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ ഒരു കുട്ടിക്ക് നിസ്സാര പരിക്കേറ്റു. ബസ് ഡ്രൈവർക്ക് നിസ്സാര പരുക്കുകൾ മാത്രമാണുള്ളത്. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!