Search
Close this search box.

കനത്ത മഴയിൽ ജില്ലയിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം

images (28)

കനത്ത മഴയിൽ ജില്ലയിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വർക്കല താലൂക്കിൽ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ചിറയിൻകീഴ് താലൂക്കിൽ കരവാരം, വക്കം, മുദാക്കൽ, എടക്കോട് വില്ലേജ് പരിധികളിൽ അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ ഫിഷിംഗ് ബോട്ട് അപകടത്തിൽപെട്ടു. ആളപായമില്ല. തിരുവനന്തപുരം താലൂക്കിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെയും ഒരു കടയുടെയും മേൽക്കൂര തകർന്നു. നെടുമങ്ങാട് താലൂക്കിൽ വിതുര ഗവൺമെന്റ് ഹൈസ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. കാട്ടാക്കട താലൂക്കിൽ വീടിന് മുകളിലൂടെ മരം വീണ്, ഭാഗികനാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. റവന്യൂ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രശ്നബാധിതർക്ക് വേണ്ട അടിയന്തര സഹായങ്ങൾ നൽകാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!