കഥ ചൊല്ലിയും, അഭിനയിച്ചും കുരുന്നുകൾ. ഇടവിളാകം യു.പി.സ്കൂളിൽ കഥോത്സവം ശ്രദ്ധേയമായി

മംഗലപുരം: സമഗ്ര ശിക്ഷ കേരളം കണിയാപുരം ബി.ആർ സി.യുടെ നേതൃത്വത്തിൽ ഇടവിളാകം യു.പി.സ്കൂളിൽ സംഘടിപ്പിച്ച പ്രീ പ്രൈമറി കഥോത്സവം കുട്ടികളുടെ അവതരണ മികവിൽ ‘ ശ്രദ്ധേയമായി.നൂറിൽപ്പരം പ്രീ പ്രൈമറി വിഭാഗം കുട്ടികൾ വ്യത്യസ്തമായ കഥകൾ അവതരിപ്പിച്ചു. അധ്യാപകരും, രക്ഷാകർത്താക്കളും കുട്ടികൾക്ക് മുന്നിൽ ശ്രദ്ധേയമായ കഥകൾ അവതരിപ്പിച്ചു. അന്താരാഷ്ട നിലവാരത്തിലേക്കുയർന്ന ഇടവിളാകം സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ പഠന മികവിനായി നിരവധി പഠന പരിപാടികൾ സമഗ്ര ശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു. അഭിനയ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാഷാ ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. നിരവധി നാടോടികഥകളും, ഗുണപാഠകഥകളും, കുട്ടികളിൽ മൂല്യബോധം വളർത്തും. കഥോത്സവത്തിൻ്റെ ഉദ്ഘാടനം പ്രമുഖ സ്റ്റോറി ടെല്ലറും, മാധ്യമ പ്രവർത്തകയുമായ അഞ്ജലി രാജൻ കഥ പറഞ്ഞ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എ.ബിനു അധ്യക്ഷനായി. പ്രഥമാധ്യാപിക എൽ.ലീന അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, ഉമ തൃദീപ്, എസ്.സീന, എച്ച്.എ.ഷംല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!