ശക്തമായി പെയ്യുന്ന കനത്ത മഴയിൽ ചിറയിൻകീഴ് താലൂക്കിൽ വ്യാപകമായി നഷ്ടങ്ങളും ദുരിതങ്ങളും എന്ന് റിപ്പോർട്ട്.പലയിടത്തും മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കിണറിന്റെ കൈവരി ഇടിഞ്ഞു താഴ്ന്നു.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.താലൂക്ക് ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകാനായി താലൂക്ക് ഓഫീസ് തികഞ്ഞ ജാഗ്രതയിൽ ആണെന്നാണ് റിപ്പോർട്ട്