ചിറയിൻകീഴ് : ഗവ: എൽ പി എസ് പടനിലത്തിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, സപ്പോർട്ട് ഫോർ പ്രവേശനോത്സവം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളിലെ എല്ലാ കുട്ടികൾക്കും 25000 രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്എംസി അംഗം സിഎസ് രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്എം രജീഷ് സിഎൽ സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി, സീനിയർ സൂപ്രണ്ട് കെ. ദിനേശ് , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു , പൂർവ വിദ്യാർത്ഥി പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര അശോകിന് ഉപഹാരം സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീജ ചടങ്ങിന് നന്ദി ആശംസിച്ചു.