വർക്കല:ആശ്രയ ചാരിറ്റബിൾ ക്ലബ്ബിന്റെ വാർഷികവും കേരള സർവ്വകലാശാലയിൽ നിന്നും ബയോ കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബിയോളജിയിൽ ഒന്നാം റാങ്ക് നേടിയ അഭിരാമിയെ അനുമോദിക്കുകയും ചെയ്തു.ഉത്ഘാടനവും വിദ്യാർത്ഥികളെ ആദരിക്കലും ആശ്രയ പ്രസിഡന്റ് ഭാർഗ്ഗവ് വർക്കല നിർവഹിച്ചു.ട്രഷറർ അരുൺ വസന്ത് അധ്യക്ഷത വഹിച്ചു.അമൽ ഷഹീർ,തമന്ന പ്രവീൺ,അഭിറാം ശശിധരൻ എന്നിവർ സംസാരിച്ചു.