മഴക്കെടുതി : ജില്ലയിൽ 18 വീടുകൾക്ക് ഭാഗിക നാശനഷ്ടം

IMG-20230706-WA0027

2.93 കോടിയുടെ കൃഷിനാശം*

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിൽ ആറ് താലൂക്കുകളിലായി 18 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച മുതൽ പെയ്ത മഴയിൽ വർക്കല താലൂക്കിലെ നാല് വീടുകളാണ് ഭാഗികമായി തകർന്നത്. ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകളിൽ അഞ്ച് വീടുകൾ വീതവും നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് വീടുകൾക്കും ഭാഗിക നാശനഷ്ടം സംഭവിച്ചു. കാട്ടാക്കട, തിരുവനന്തപുരം താലൂക്കുകളിൽ ഓരോ വീടുകൾക്കാണ് കനത്ത മഴയിൽ നാശനഷ്ടമുണ്ടായത്. കടൽപ്രക്ഷുബ്ധമായതിനെ തുടർന്ന് മുതലപ്പൊഴി ഭാഗത്ത് ഫിഷിംഗ് ബോട്ട് മറിഞ്ഞു. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

കനത്ത മഴയിൽ ജില്ലയിൽ 2.93 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ സ്ഥലങ്ങളിലായി 882 കർഷകരെയാണ് മഴ ബാധിച്ചത്. 26.68 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. ജൂലൈ മൂന്ന് മുതൽ ഇന്ന് (ജൂലൈ ആറ്) വരെയുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എസ്.അനിൽകുമാർ അറിയിച്ചു.

തെങ്ങ്,വാഴ, റബർ, മരച്ചീനി, പച്ചക്കറികൾ, കിഴങ്ങു വർഗം എന്നീ വിളകളെയാണ് മഴ സാരമായി ബാധിച്ചത്. 23.88 ഹെക്ടർ പ്രദേശത്തെ വാഴ , 1.04 ഹെക്ടർ മരച്ചീനി, ഒരു ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷി, 0.44 ഹെക്ടർ സ്ഥലത്തെ തെങ്ങ്, 0.2 ഹെക്ടർ കിഴങ്ങുവർഗവിളകൾ, 0.12 ഹെക്ടറിലെ റബർ എന്നിവ മഴയിൽ നശിച്ചു. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!