ചിറയിൻകീഴ്: ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിലെ പ്രതികളായ മിന്നൽ ഫൈസൽ , ഷാഫി എന്നിവരിൽ നിന്ന് മോഷണ വസ്തുക്കളായ സ്വർണം, ഡോളർ, ലാപ്ടോപ്പ് തുടങ്ങിയവ ഏറെക്കുറെ റിക്കവറി ചെയ്തു. മിന്നൽ ഫൈസലിനും ഷാഫിക്കുമെതിരെ കഠിനംകുളം പോലീസ് 2 മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ചിറയിൻകീഴ് സ്റ്റേഷനിൽ ഒരു മോഷണ കേസ് കൂടി രജിസ്റ്റർ ചെയ്തു. വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, തുടങ്ങി 18 ഓളം കേസുകൾ ഉണ്ട്.
അഴൂർ വാർവിളാകം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടം വീട്ടിൽ ഷാഫി(33) , മിന്നല്‍ ഫൈസല്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലായി വധശ്രമം, ലഹരികച്ചവടം , ഭവനഭേദനം, കൂട്ടായ്മ കവര്‍ച്ച തുടങ്ങി 23 ലേറെ കേസുകളില്‍ പ്രതിയായ അഴൂര്‍ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവിലപുത്തന്‍ വീട്ടില്‍ മിന്നല്‍ ഫൈസല്‍ എന്ന് വിളിക്കുന്ന ഫൈസല്‍ തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ ഇയാള്‍ നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ കേരളാ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റ് പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കെ ഒളിവിലാണ് മോഷണങ്ങൾ നടത്തിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു നൽകി.
–