കിളിമാനൂർ:- പനപ്പാംകുന്ന് ഏണസ്റ്റോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മെഗാ ബിരിയാണി ചലഞ്ചിലൂടെയും പിരിവിലൂടെയും ചികിത്സാധനസഹായ ഫണ്ട് കണ്ടെത്തി. കഴിഞ്ഞ മാസം മെയ് 28ന് കിളിമാനൂർ പാപ്പാലയിൽ വച്ചുണ്ടായ വാഹനാപകടകത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിതിനു കൈത്താങ്ങായി.
ഏണസ്റ്റോ ക്ലബ്ബ് കഴിഞ്ഞ ജൂൺ 25 ന് ബിരിയാണി ചലഞ്ച് നടത്തുകയും ഏകദേശം 4000 ത്തോളം ഓർഡർ ബിരിയാണി വിൽക്കുകയും കൂടെ ക്ലബ് അംഗങ്ങൾ വ്യക്തിപരമായും ഫണ്ട് സ്വരൂപിച്ച് 2,50,000/- രൂപ കണ്ടെത്തുകയായിരുന്നു.
ഏണസ്റ്റോ ക്ലബ് പ്രസിഡന്റ്, ഷൈജു ഡി ക്ലബ് സെക്രട്ടറി ആർ അഖിൽ കൃഷ്ണ, ക്ലബ് കൺവീനർ ഭാഗ്യോദയൻ. എസ് എന്നിവർ ചേർന്ന് വാർഡ് മെമ്പർ സുമാദേവിയുടെ സാന്നിധ്യത്തിൽ കൈമാറി.
കൂടാതെ കഴിഞ്ഞ മെയ് 30 ന് പനപ്പാംകുന്ന്, പേരയിൽ താമസിക്കുന്ന ബിന്ദുവിന് 15000 /- രൂപ ക്ലബ്ബ് പൊതുവായി ചികിത്സസഹായം ആയി ഫണ്ട് നൽകിയിരുന്നു. പ്രദേശത്തെ ചാരിറ്റി, ആഘോഷങ്ങൾക് എല്ലാം മുന്നിൽ നിക്കുന്ന ഏണസ്റ്റോ ക്ലബ്ബ് മേഖലയിലെ യുവജനങ്ങളുടെ മാതൃക പൊതുപ്രവർത്തന കൂട്ടായ്മ ആയി 13 വർഷം പിന്നിടുന്നു.