മാനവികത മനുഷ്യനെ ആദരണീയനാക്കും- നവകേരളം കൾചറൽ ഫോറം

ei5HST029500

ആറ്റിങ്ങൽ : മാനവികത മനുഷ്യനെ ആദരിക്കാനും അംഗീകരിക്കാനും പ്രേരിപ്പിക്കുമെന്നും മനുഷ്യത്വം വളർത്തിയെടുത്ത് രാജ്യത്തിന് ശാന്തിയും സമാധാനവും പകർന്ന് നൽകുമെന്നും ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറും നവകേരളം കൾചറൽ ഫോറം പ്രസിഡൻ്റുമായ എം. ഖുത്തുബ് അഭിപ്രായപ്പെട്ടു. നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച ‘മാനവസൗഹൃദസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യരിൽ ജാതി, മത വിഭാഗീയത വളർത്തി തമ്മിലടിപ്പിച്ച് അധികാരം നില നിർത്താൻ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രം തിരിച്ചറിയപ്പെടണം. മനുഷ്യരാശി ഒരു കൂട്ടുകുടുംബമായി പ്രവർത്തിച്ചാൽ പരസ്പര സാഹോദര്യവും ഐക്യബോധവും ഉയർന്നു വരുമെന്നും സംഗമം വിലയിരുത്തി.
കവിയും ഫോറം സെക്രട്ടറിയുമായ മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിത്രകാരൻ ആർ. പ്രകാശ്,
കവി മനോജ് കുമാർ, മുബാറക്ക് റാവുത്തർ, അനശ്വര എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!