കല്ലമ്പലം: വർക്കല താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ കല്ലമ്പലത്തെ പൊതുവിപണി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
12 പച്ചക്കറികടകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാതെയും 5 കടകൾ ഫുഡ് സേഫ്റ്റി ലൈസൻസ്, പഞ്ചായത്ത് ലൈസൻസ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്നതായും രണ്ട് ബേക്കറികൾ ഉപഭോക്താക്കളിൽ നിന്നും
അമിതവില ഈടാക്കിയതായും കണ്ടെത്തി.
ക്രമക്കേട് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ
കർശന നടപടിയ്ക്ക് ശിപാർശ ചെയ്തുകൊണ്ട് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എ സുലൈമാൻ, റേഷനിംഗ്
ഇൻസ്പെക്ടർമാരായ വി അനീഷ്, ബി സീന, പ്രിൻസി കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
വരുന്ന ഓണ വിപണി പ്രമാണിച്ച് വരും ദിവസങ്ങളിൽ പൊതുവിപണി
പരിശോധന കർശനമാക്കുമെന്നും ഗുണഭോക്താക്കളിൽ നിന്നും
അമിതവില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ വി ബൈജു അറിയിച്ചു.