കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ

eiPTP2N5309

ആറ്റിങ്ങൽ: കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റിൽ.പഴയകുന്നുമ്മൽ കിളിമാനൂർ മലയമഠം, ദേവേശ്വരം അമ്പലത്തിന് സമീപം, കലാമന്ദിരം വീട്ടിൽ ജോഷിൻ (23) നെ ആണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ജോഷിൻ സോഷ്യൽ മീഡിയ വഴി കുട്ടികളുടേത് അടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും, സ്ഥിരമായി വീക്ഷിക്കുകയും, ഡൗൺലോഡ് ചെയ്തത് മൊബൈൽ ഫോണിൽ സൂക്ഷിച്ച് മറ്റ് പലർക്കും അയച്ചു കൊടുക്കാറുള്ളതുമായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജോഷിന്റെ മൊബൈൽ ഫോൺ പോലീസ് നിയമപ്രകാരം പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാ ഫലം ലഭ്യമായതിൽ, ജോഷിൻ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ശേഖരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനാൽ ജോഷിനെതിരേ പോക്സോ ആകട് ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവേ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ,ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ് പെകടർ,തൻസീം അബ്ദുൽ സമദ്, എ.എസ്.ഐരാജീവൻ,സിവിൽ പോലീസ് ഓഫീസർ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!