കഠിനംകുളം : സംസ്ഥാനത്തു തെരുവ് നായ ശല്യം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് കുട്ടികളടക്കം നിരവധി പേര്‍ ഇതിനകം ആക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ ഒരു കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം അതേ പ്രദേശത്തു വെച്ച് മറ്റൊരു കുട്ടി തെരുവ് നായകളുടെ ക്രൂരമായ അക്രമത്തിന്നിരയായി. മനുഷ്യജീവന് കടുത്ത ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
1. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് തെരുവു നായകളെ നിയന്ത്രിക്കാനാവശ്യമായ പരമാവധി കാര്യങ്ങള്‍ ചെയ്യുക.
2. മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായതത്തുകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കി സംസ്ഥാന സര്‍ക്കാറിന് നല്‍കുക.
3. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും സഹകരണത്തോടെ തെരുവ് നായശല്യമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ക്കാവിശ്യമായ സുരക്ഷയൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
4. തെരുവ് നായ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവശ്യ ഘട്ടത്തില്‍ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ ജനകീയ ഇടപെടല്‍ സാധ്യമാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
എസ്സ് വൈ എസ്സ് കണിയാപുരം സോൺ കമ്മിറ്റി പ്രസിഡന്റ് ഹബീബുല്ലാഹ് സഖാഫി യുടെ നേതൃത്വത്തിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ നിവേദനം നൽകി