അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററും വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവത്കരണ ക്ലാസ്സ് നാളെ.
നാളെ ( 2023 ജൂലൈ 13 വ്യാഴം ) ഉച്ചയ്ക്ക് 2 മണിയ്ക്ക് പുത്തൻമണ്ണ് ലക്ഷംവീട് കോളനിയിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വർദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ സൂഷ്യ വശങ്ങൾ തീരദേശ നിവാസികളുടെ ശ്രദ്ധയിലേയ്ക്ക് എത്തിയ്ക്കുക ലക്ഷ്യം വച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉൽഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിയ്ക്കും.
അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാർ പി ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ പി. എന്നിവർ ക്ലാസ്സുകൾ നയിക്കുന്ന പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചാ യത്തംഗം ഡോൺ ബോസ്കോ വാർഡ് തല വിശദീകരണം നൽകുന്നു.
പരിപാടിൽ അഞ്ചുതെങ്ങിലെ മുഴുവൻ ജനങ്ങളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ക്ലബ് പ്രസിഡന്റ് ജോസ്, ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ തുടങ്ങിയവർ അഭ്യർത്ഥിച്ചു.