വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ അഴുകിയ നെത്തോലി ഇനത്തിൽപ്പെട്ട മത്സ്യമാണ് പിടികൂടിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ആണ് പിടികൂടിയത്. തുടർന്ന് മത്സ്യ വില്പനക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ വർക്കല പോലീസിന്റെ സഹായം തേടി. രാസവസ്തു കലർന്ന മത്സ്യങ്ങൾ മാർക്കറ്റിൽ എത്തുന്ന വിവരം നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ മാർക്കറ്റിൽ പരിശോധന നടത്തിയത്. പരിശോധന നടത്തുമ്പോൾ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പെടുത്തുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതും മാർക്കറ്റിൽ പതിവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചീഞ്ഞ മത്സ്യങ്ങളുടെ മുകളിൽ മണൽ വിതറി വിൽപ്പന നടത്തുന്നതായും പരാതി ഉയരുന്നു.