ചിറയിൻകീഴിൽ വയലൊരുമ സന്ദേശത്തോടെ വയലോര സഞ്ചാരം നടന്നു.

IMG-20230714-WA0103

ചിറയിൻകീഴിലെ വിശാല പാടശേഖരമായ പഴഞ്ചിറയിലെ ഒരു തുണ്ടുവയൽ പോലും തരിശിടാതെ സമഗ്ര നെൽകൃഷി ചെയ്യുന്നതിനായി ഒത്തൊരുമയോടെ കർഷകർക്കൊപ്പം ഏവരും ഒന്നിക്കണമെന്ന സന്ദേശവുമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.മുരളിയുടെ നേതൃത്വത്തിൽ നടത്തിയ വയലോര സഞ്ചാരവും കൃഷി ഉറപ്പിക്കലും പരിപാടി ശ്രദ്ധേയമായി. പാടത്തിൻ്റെ തലയ്ക്കലെ ജലാശയം പഴഞ്ചിറയിൽ നിന്നും; പാടമധ്യത്തിലൂടെ വയൽ പരിചയപ്പെട്ടും കർഷകരുമായി സൗഹൃദ ചർച്ചയിലേർപ്പെട്ടും നടത്തിയ കൃഷി സഞ്ചാരത്തിൽ വൈസ് പ്രസിഡണ്ട് ആർ.സരിത, സ്ഥിരം സമിതി ചെയർമാൻമാരായ എം.എ.വാഹിദ്, പി.ബിജു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ ,വാർഡ് മെമ്പർമാരായ മിനിദാസ് ,ശിവപ്രഭമിനി, ഷീജ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ആഫീസർ എസ്.ജയകുമാറും, കൃഷി ഉദ്യോഗസ്ഥരായ എസ്.അനിൽകുമാർ, സിന്ധു.വി, എസ്.ജെ.കാർത്തിക, പെസ്റ്റ് സ്കൗട്ട് ഗുരുദത്ത് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
സഹകരണബാങ്ക്, തൊഴിലുറപ്പ് ടീം, കാർഷിക കർമ്മ സേനയുമെല്ലാം കർഷകർക്കൊപ്പം വയലൊരുമ കൃഷിയുടെ ഭാഗമാകാമെന്ന് പ്രസിഡണ്ട് ചൊല്ലിയ പ്രതിജ്ഞ ഏറ്റ് ചൊല്ലി ഉറപ്പ് നല്കി. കർഷകർ മുന്നോട്ടുവച്ച ജല നിർഗമന പ്രശ്നത്തിന് പരിഹാരമായി ഒരു ലക്ഷം രൂപ പദ്ധതി വിഹിതം പാടവരമ്പിൽ വച്ച് പ്രഖ്യാപിച്ചു.പാരമ്പര്യ കർഷക തൊഴിലാളിയായ ശിശുപാലനെയും കർഷക പ്രതിനിധി ശശിധരൻ നായരെയും പൊന്നാട ചാർത്തി ആദരിച്ചു.കർഷകൻ ഗോപിനാഥൻ ആശാരി, കാർഷിക കർമസേന ഭാരവാഹികളായ ജോബ്, ഉണ്ണിമോൻ, ശ്യാം തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!