താഴംപള്ളി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയിംഗ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും തിങ്കളാഴ്ച
പെരുമാതുറ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. അവസാനം നടന്ന അപകടത്തിൽ നാലോളം മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടു. നിരന്തരം അപകടങ്ങൾ ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സമരപരിപാടികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഈ പ്രദേശത്തുള്ള മുഴുവൻ താങ്ങുവല മുതലാളിമാരും അതിലെ തൊഴിലാളികളും ഒക്കെ ചേർന്നുകൊണ്ട് ഈ പ്രദേശത്തെ മുസ്ലിം ജമാഅത്ത് കമ്മിറ്റികൾ നേതൃത്വം നൽകുന്ന കോഡിനേഷൻ കമ്മിറ്റിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ ഒരു സമര സമിതിക്ക് രൂപം നൽകി. ഇനിമുതൽ ഈ ഹാർബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ തലത്തിൽ ഉന്നയിക്കുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സമരസമിതിയാണ്. ഈ സമരസമിതി മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ടത് ഹാർബറുമായി ബന്ധപ്പെട്ട വിഷയം അതിൻറെ അശാസ്ത്രീയമായ നിർമാണമാണ്. വളരെ അടിയന്തരമായി അഴിമുഖത്ത് വീണു കിടക്കുന്ന കല്ലുകൾ എടുത്തു മാറ്റുകയും ഡ്രജിങ് നടത്തുകയും പുലിമുട്ടിൻ്റെ അശാസ്ത്രീയത പരിഹരിക്കുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു
സമരസമിതിക്ക് രൂപം നൽകി
ചെയർമാൻ :- സെയ്യിദലവി ,
ജനറൽ കൺവീനർ : സജീവ് പുതുക്കുറിച്ചി വൈസ് ചെയർമാൻ : എം എച്ച് സലീം,
കൺവീനന്മാർ
ബഷറുള്ള എം
ബി കബീർ,
ട്രഷർ – ഷാഫി
മറ്റ് പ്രതിനിധികൾ
അൻസിൽ അൻസാരി
അനിൽ കമലുദ്ദീൻ
സുനിൽ മൗലവി
നജീബ്
തൗഫീഖ്
17-07-2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുതലപ്പൊഴി താഴംപള്ളി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയിംഗ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും . രാവിലെ 10 മണിക്ക് പെരുമാതുറ മുതലപ്പൊഴി ഭാഗത്ത് നിന്നും പ്രകടനമായി ഓഫീസിൻ്റെ മുന്നിൽ എത്തും. ധർണ്ണാ സമരം പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത്, ചീഫ് ഇമാം സൽമാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കുംഇതൊരു സൂചനാ സമരം മാത്രമാണ്. ഇതിന് പരിഹാരം കാണുന്നതുവരെ ഈ സമരസമിതി സമര രംഗത്ത് ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. .