ഒടുങ്ങാത്ത ക്രൂരത : നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ, ദിവസങ്ങൾ പഴകിയ കുഞ്ഞു ശരീരം തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്ന രംഗം !

eiI20CP50477

വിളപ്പിൽശാല : ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നാടിനെ ഒന്നാകെ സങ്കടത്തിലാക്കിയത്. നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡരികിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല ഊറ്റുകുഴി സദനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിലാണ് മൂന്നു ദിവസത്തോളം പഴക്കമുള്ള രണ്ടു ദിവസത്തോളം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 30 ഓടെ തെരുവുനായ കടിച്ചുവലിക്കുന്നത് സ്‌കൂൾ വിദ്യാർത്ഥികൾ കാണുകയും ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപെടുത്തുകയുമായിരുന്നു. നാട്ടുകാർ തെരുവുനായ്ക്കളെ ഓടിച്ചു. തുടർന്നു നടന്ന പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല എസ്. ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് സംരക്ഷണ വേലിയൊരുക്കുകയും ചെയ്തു. നെടുമങ്ങാട് ഡി. വൈ. എസ്. പി സ്റ്റുവർട്ട് കീലർ സ്ഥലം സന്ദർശിച്ച് അനന്തര നടപടികൾക്ക് നിർദ്ദേശം നൽകി. ശനിയാഴ്ച്ച രാവിലെ ഫോറൻസിക്ക് സംഘം എത്തും. തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!