മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിൽ ആറു പേർ ഉണ്ടായിരുന്നു.നജീബ്, നാസർ ,ഷമീർ, നിസാം, റഷീദ്, സുധീർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.മത്സ്യ ബന്ധനം കഴിഞ്ഞു തിരികെ കരയിലേക്ക് വരുമ്പോഴായിരുന്നു. അപകടം. പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് വള്ളം പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട വള്ളവും കരയിൽ എത്തിച്ചിട്ടുണ്ട്.