ആറ്റിങ്ങലിൽ മെഗാ ശുചീകരണ യജ്ഞം

IMG-20230722-WA0021

ആറ്റിങ്ങൽ : മെഗാ ശുചീകരണം ആറ്റിങ്ങലിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാമം മുതൽ ആലംകോട് കൊച്ചുവിള മുക്ക് വരെയുള്ള ദേശീയപാതയോരം വൃത്തിയാക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എംഎൽഎ ഒഎസ്.അംബിക നിർവ്വഹിച്ചു. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദേശീയപാതക്ക് ഇരുവശത്തും പൂച്ചെടികളും വർണ്ണാഭമായ വൃക്ഷങ്ങളും വെച്ച് പിടിപ്പിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 5 കേന്ദ്രങ്ങളായി തിരിച്ചായിരുന്നു ശുചീകരണം ആരംഭിച്ചത്. നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻഎസ്എസ്, എസ്പിസി കേഡറ്റുകൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപരികൾ, വിവിധ സംഘടന പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ മെഗാ ശുചീകരണത്തിൽ പങ്കാളികളായി. മെഗാ ക്ലീനിംഗിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ രമ്യസുധീർ, ഷീജ, നജാം, അവനഞ്ചേരി രാജു, ഗിരിജ, നഗരസഭ സെക്രട്ടറി കെ.എസ്.അരുൺ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!