മുതലപ്പൊഴിയിൽ ഇന്നും വള്ളം മറിഞ്ഞ് അപകടം

IMG-20230723-WA0039

ചിറയിൻകീഴ് : തുടർച്ചയായി ഇന്നും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. ഇന്ന് രാവിലെ 09.40മണിയോട് കൂടിയാണ് സംഭവം. നാലുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ പുതുക്കുറിച്ചി സ്വദേശി ബിജു (36) കടലിൽ ണെങ്കിലും ഉടൻ തന്നെ അപകടത്തിൽപ്പെട്ട വള്ളത്തിൽ തന്നെ പിടിച്ചു കയറിയതിനാൽ രക്ഷപെട്ടു.

മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി മൗത്തിന് അകത്തേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്. ലാൽസലാം സഖാവ് എന്ന താങ്ങ് വള്ളത്തിന്റെ കൂട്ടുവള്ളം(ചെറിയവള്ളം) ആണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.

ഇന്ന് രാവിലെ 06.15 മണിമുതൽ മുതലപ്പൊഴി പുലിമുട്ടിന് സമീപം നിലയുറപ്പിച്ചിരുന്ന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാടക വള്ളവും ലൈഫ് ഗാർഡുമാരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വടക വള്ളത്തിൽ കയറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകി മറ്റൊരു വള്ളത്തിൽ കയറ്റി ഹാർബറിൽ എത്തിച്ചു. അപകടത്തിൽപ്പെട്ടയാൾക്ക് പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ലൈഫ് ഗാർഡുമാരായ രാജു, ജോസ്, തങ്കരാജ്, വള്ളം ഓടിച്ചിരുന്ന സഫീർ, ഷെഹീർ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!