ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരളാ വാണികവൈശ്യ സംഘം പള്ളിക്കൽ ശാഖ അനുശോചിച്ചു

eiWZUYT97766

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരളാ വാണികവൈശ്യ സംഘം പള്ളിക്കൽ ശാഖ അനുശോചിച്ചു. ശാഖ വൈസ് പ്രസിഡന്റ് രാജപ്പൻ ചെട്ടിയാരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖ സെക്രട്ടറി വി സന്തോഷ്‌ കുമാർ സ്വാഗതവും ശാഖ പ്രസിഡന്റ് മൂതല രാജേന്ദ്രൻ ഉദ്ഘാടനവും നിർവഹിച്ചു. രാജപ്പൻ ചെട്ടിയാർ, രാധാകൃഷ്ണൻ ചെട്ടിയാർ, ശിവൻ ചെട്ടിയാർ, ഗോപാലകൃഷ്ണൻ, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ഉമ്മൻചാണ്ടി ചെയ്തു തന്നിട്ടുള്ള ധാരാളം കാര്യങ്ങൾ യോഗത്തിൽ നന്ദിപൂർവം അനുസ്മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!