ആറ്റിങ്ങൽ: ഐ.എച്ച്.ആർ.ടി എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ കേരള എഞ്ചിനീയറിംഗ് ഒപ്ഷൻ രെജിസ്ട്രേഷൻ സെന്റെർ നഗരസഭാ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി കമ്പ്യൂട്ടർ ക്ലിക്ക് ഓൺ ചെയ്തു കൊണ്ട് സെന്റെറിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള ആദ്യ ഓപ്ഷൻ പ്രിന്റൌട്ട് വിദ്യാർത്ഥിക്ക് കൈമാറി. ഹയർസെക്കൻഡറി പഠനം കഴിഞ്ഞ് ബിടെക് എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിന് താൽപര്യമുള്ള കുട്ടികൾക്ക് ഈ സെന്റെറിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ മാസം 24, 25 തീയതിയിലായി രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയായിരിക്കും ഓപ്ഷൻ രെജിസ്ടേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത്. സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എ.നജാം, കൗൺസിലർ ശങ്കർ.ജി, എം.താഹിർ, കോളേജ് പ്രിൻസിപ്പൽ ഡോ.വൃന്ദ.വി.നായർ, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ശ്രീജിത്ത്, മാക്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് മനോജ്, ബിടെക്ക് ബിരുദധാരികൾ തുടങ്ങിയവർ പങ്കെടുത്തു. സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ 9846934601, 9895262323 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.