ആറ്റിങ്ങൽ : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ആറ്റിങ്ങൽ ഗവ:ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫും ഭൂജലധിഷ്ഠിത കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ എസ്.കുമാരി മുഖ്യാതിയായ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ.ഇയാസ്. എം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.ഉദയകുമാരി. ഡി സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ തുളസിധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, വാർഡ് കൗൺസിലർ ജി. എസ്. ബിനു, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ എ. എസ്. സുധീർ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ എച്ച്. എം. ഷീജ കുമാരി. എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സ്റ്റാഫ് സെക്രട്ടറി റോയ്.ആർ.നാഥ് കൃതജ്ഞാത അറിയിച്ചു.