ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപചരിത്രവും തിരുവിതാംകൂറിലെ ഭരണ സംഘർഷങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന സലിൻ മാങ്കുഴിയുടെ ‘എതിർവാ’ എന്ന നോവലിന്റെ പ്രകാശനം ജൂലൈ 28 ന് ഉച്ചയ്ക്ക് 3 മണിക്ക് ആറ്റിങ്ങൽ കൊട്ടാരവളപ്പിലെ വിശ്വ മൈത്രി ആഡിറ്റോറിയത്തിൽ ഒ.എസ്. അംബിക എം.എൽ.എ നിർവഹിക്കും. മുൻ എം.പി ഡോ: എ.സമ്പത്ത് പുസ്തകം ഏറ്റുവാങ്ങും. വിഭു പിരപ്പൻകോട് പുസ്തകാവതരണം നടത്തും.
ബ്രട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിതസമരമെന്ന നിലയിൽ ആറ്റിങ്ങൽ കലാപത്തെ അടയാളപ്പെടുത്തുന്ന നോവലിൽ എട്ടുവീട്ടിൽ പിള്ളമാരുടെ തലവൻ കൊടുമൺ പിള്ളയാണ് കേന്ദ്ര കഥാപാത്രം. 1721 മുതൽ 1737 വരെയുള്ള തിരുവിതാംകൂർ ചരിത്രത്തിലെ ഇരുൾമൂടിയ അധ്യായങ്ങളാണ് നോവൽ അനാവരണം ചെയ്യുന്നത്. ആറ്റിങ്ങൽ അഞ്ചുതെങ്ങ്, ചിറയിൻകീഴ് പ്രദേശങ്ങളാണ് നോവലിന്റെ പ്രധാന പശ്ചാത്തലം. നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി പ്രമുഖ ചിത്രകാരൻ കെ.പി.മുരളീധരൻ വരച്ച കൊടുമൺ പിള്ളയുടെ ഛായാചിത്രം അനാഛാദനം ചെയ്യും.
ചടങ്ങിൽ ആർ. രാമു, ഉണ്ണി ആറ്റിങ്ങൽ, അഡ്വ: സി.ജെ. രാജേഷ് കുമാർ, അഡ്വ. റ്റി. ശരത് ചന്ദ്രപ്രസാദ്, അഡ്വ: എസ്.പി. ദീപക്, ജി. തുളസീധരൻ പിള്ള, എസ്.ഗിരിജാകുമാരി, പി.ഉണ്ണികൃഷ്ണൻ, ആർ. രാജു, വി.മുരളീധരൻ നായർ, എം. മുരളി, സി. ദേവരാജൻ എസ്. വേണുഗോപാൽ, സലിൻ മാങ്കുഴി എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന നോവൽ ചർച്ചയിൽ ഡോ: എസ്. ഭാസിരാജ്, ഡോ: എം. ദേവകുമാർ, ഡോ: എം.എൽ.പ്രേമ, ആർ. നന്ദകുമാർ, വിജയൻ പാലാഴി, എം.എം. പുറവൂർ, ചാന്നാങ്കര സലിം, അഡ്വ: എൻ. മോഹനൻ നായർ, പിരപ്പൻകോട് ശ്യാംകുമാർ, കാരേറ്റ്
ജയകുമാർ, സുജ കമല, മധു വിശ്വമൈത്രി, കെ.ഹരികുമാർ, കെ, മോഹൻലാൽ എന്നിവർ പങ്കെടുക്കും.
വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച വക്കം ഷക്കീർ, ഡി.ഉണ്ണികൃഷ്ണൻ, രമ ഉണ്ണികൃഷ്ണൻ, കെ.ജയപാലൻ, ആർ. മോഹന ചന്ദ്രൻ നായർ, എന്നിവരെ ചടങ്ങിൽ ആദരിക്കും. ഡി. ജയറാം മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചിന്ത പബ്ലിഷേഴ്സ് അവതരിപ്പിക്കുന്ന ‘എതിർവാ’ ചരിത്രനോവൽ ആകെ 184 പേജുകളാണ് ഉള്ളത്.