കേരള സർവ്വ കലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വിജയ് വിമലിന് തൊഴിലുറപ്പ് തൊഴിലാളികൾ അഞ്ചുതെങ്ങിൽ സ്വീകരണം നൽകി.
തൊഴിലുറപ്പ് തൊഴിലാളി സംഘടനയായ
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയനാണ് ചടങ്ങ് സംഘടിപ്പിച്ചത്. യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് വിജയ് വിമൽ.
മത്സ്യ സംഘം ഹാളിൽ ചേർന്ന യോഗത്തിൽ തൊഴിലാളികളുടെ ഉപഹാരം യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര നൽകി. ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി. സി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, സോഫിയ, സരിത,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി വിഷ്ണു മോഹൻ, എസ് എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാഖ് വിജയൻ എന്നിവർ പങ്കെടുത്തു.