Search
Close this search box.

ആസിഫ് അലി നാളെ ആറ്റിങ്ങലിൽ, സ്വയംവര സിൽക്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം..

eiAYC7S96890

ആറ്റിങ്ങൽ : സ്വയംവര സിൽക്‌സിന്റെ പുതിയ വലിയ ഷോറും ഒട്ടേറെ നവീനതകളോടെ നാളെ ആറ്റിങ്ങലിനു സമർപ്പിക്കുന്നു. രാവിലെ 10 മണിക്ക് സിനിമ താരം ആസിഫ് അലി ഉദ്ഘാടനം നിർവഹിക്കും.സിനിമ താരങ്ങളായ അദിതി രവി, അനിഘ സുരേന്ദ്രൻ, ദൃശ്യ രഘുനാഥ് ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും.

28 വർഷം കൊണ്ട് ആറ്റിങ്ങലുകാരുടെ മനസ്സിൽ ഇടം നേടിയ സ്വയംവര സിൽക്‌സ് കൂടുതൽ പുതുമുകളോടെയാണ് എത്തുന്നത്. ഏറ്റവും ഗുണമുള്ള വസ്ത്രങ്ങൾ മികച്ച ഓഫറിലും വിലക്കുറവിലും നൽകുകയാണ് സ്വയംവര. അതിന് ഉതകുന്ന തരത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആകർഷണീയമായ ശേഖരങ്ങളുടെ കലവറയായി മാറിയിരിക്കുകയാണ്.വളരെ വിശാലമായ പാർക്കിംഗ് സൗകര്യവും മികച്ച കസ്റ്റമർ സർവീസും ഗുണമേന്മയുള്ള വസ്ത്രങ്ങളും വിലക്കുറവുമാണ് സ്വയംവര സിൽക്‌സിന്റെ പ്രധാന സവിശേഷതകൾ.

1995ൽ ആറ്റിങ്ങലിൽ ആരംഭിച്ച് ഇന്ന് ആറ്റിങ്ങൽകാരുടെ മാത്രമല്ല എല്ലാ മലയാളികളുടെയും പ്രിയപ്പെട്ടതായി സ്വയംവര സിൽക്സ് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് 28 വർഷങ്ങൾക്ക് ഇപ്പുറം സ്വയംവര സിൽക്‌സിന്റെ ഷോറൂമുകൾ വർക്കലയിലും കൊട്ടാരക്കരയിലും കൊച്ചിയിലും കൊണ്ടോട്ടിയിലും വളരെ വിജയകരമായി പ്രവർത്തിച്ചു വരുന്നത്. ഇനിയും കൂടുതൽ മേഖലകളിൽ ശാഖകൾ ആരംഭിക്കും. ആറ്റിങ്ങൽ പോലൊരു പട്ടണത്തിൽ നിന്ന് ആരംഭിച്ച് ഇന്ന് മെട്രോപൊളിറ്റൻ സിറ്റികളിൽ ഉൾപ്പെടെ പ്രവർത്തിക്കുമ്പോൾ സ്വയംവരയുടെ സ്വീകാര്യതയും ജനപിന്തുണയും വരച്ചു കാട്ടുകയാണ്.

ഏറ്റവും മികച്ച തുണിത്തരങ്ങൾ ഉപഭോക്താവിന്റെ ശരീരത്തിനും മനസ്സിനും സാമ്പത്തികത്തിനും സ്റ്റൈലിനും ഇണങ്ങുന്ന രീതിയിൽ നൽകുന്നത് കൊണ്ട് തന്നെയാണ് സ്വയംവര സിൽക്‌സ് ഇന്ന് വലിയ ബ്രാൻഡ് ആയി മാറിയത്. പ്രമുഖ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ സ്വയംവര സിൽക്‌സിന്റെ ഭാഗമായിക്കഴിഞ്ഞു. അത് ജനങ്ങൾക്ക് സ്വയംവരയിലുള്ള വിശ്വാസവും പിന്തുണയും ഒന്ന് കൊണ്ട് തന്നെയാണ്.

നാളെ ആറ്റിങ്ങലിൽ 28 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്വയംവര സിൽക്‌സ് ഉദ്ഘാടനം ചെയ്യുമ്പോൾ അടിമുടി മാറ്റവുമായി കൂടുതൽ സൗകര്യങ്ങളോടെയാണ് എത്തുന്നത്. കൂടുതൽ വിശാലമായ രീതിയിൽ മികച്ച കളക്ഷൻസ് ഒരുക്കിയാണ് സ്വയംവര സിൽക്‌സ് ആറ്റിങ്ങലിലേക്ക് വീണ്ടും എത്തുന്നത്. ഉദ്ഘാടന ആഘോഷ വേളയിൽ ഏവരെയും സ്വയംവര സിൽക്‌സ് ആറ്റിങ്ങൽ ഷോറൂമിലേക്ക് സ്വാഗതം ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!